1. ഗവ/എയ്‌ഡഡ്/ സ്വാശ്രയം എന്നിവക്ക് വെവ്വേറെ അപേക്ഷ സമർപ്പിക്കേണ്ടതാണ്
2. 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് അല്ലെങ്കിൽ 0202-01-102-97-03 Other receipt എന്ന അക്കൗണ്ട് ഹെഡ്‍ഡിൽ 5 രൂപ ട്രെഷറിയിൽ അടച്ച ചലാൻ രസീത് അപേക്ഷയോടൊപ്പം ഹാജരാക്കണം.പട്ടികജാതി/ പട്ടിക വർഗക്കാർ അപേക്ഷഫീസ് അടക്കേണ്ടതില്ല.
3. അപേക്ഷാർത്ഥികൾ അവരുടെ ഫോൺ നമ്പർ അപേക്ഷയിൽ നിർബന്ധമായും എഴുതേണ്ടതാണ് .
4. സ്വാശ്രയ മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കുന്നവർ അപേക്ഷയോടൊപ്പം 100/- ഡിമാൻഡ് ഡ്രാഫ്റ്റ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ കോഴിക്കോട് പേയബിൾ അറ്റ് മാനാഞ്ചിറ എന്ന പേരിൽ അയക്കേണ്ടതാണ്
5.സ്വാശ്രയ മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കുന്ന പട്ടിക ജാതി/പട്ടിക വർഗക്കാർ അപേക്ഷാ ഫീസ് 100 രൂപ അടക്കേണ്ടതില്ല .
6.അപേക്ഷാർത്ഥികൾ അപേക്ഷയോടൊപ്പം SSLC/+2 / ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ / നേറ്റിവിറ്റി/ സ്പോർട്സ് /ആർട്സ് സർട്ടിഫിക്കറ്റുകൾ/ NCC/NSS സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ ഹാജരാക്കേണ്ടതാണ് .
7.ജവാൻ ക്വാട്ടയിൽ അപേക്ഷ സമർപ്പിക്കുന്നവർ ഡിപ്പെൻഡൻസ് കാർഡ് / ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും സമർപ്പിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്
8.ഭിന്ന ശേഷിക്കാർ ആനുകൂല്യം ലഭിക്കുന്നതിനായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ് .
9 .മുന്നോക്ക വിഭാഗത്തിലെ സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ് .
10 .ഡി എൽ എഡ് കോഴ്‌സുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് www.kozhikodedde.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .